ഭൂമിശാസ്ത്ര വിവരങ്ങള്
പാലക്കാട് ജില്ലയിൽ മണ്ണാർക്കാട് താലൂക്കിൽ 69.22 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ കല്ലടിക്കോടൻ മലയോടും കരിമലയോടും പൂഴിക്കുന്ന മലയോടും ചേർന്ന് കിടക്കുന്ന പ്രദേശമാണ് കരിമ്പ.
അതിർത്തികൾ :-
വടക്ക് : തച്ചമ്പാറ ഗ്രാമപഞ്ചായത്ത്
കിഴക്ക് : കല്ലടിക്കോടൻ മല
തെക്ക് : മുണ്ടൂർ ഗ്രാമപഞ്ചായത്ത്
പടിഞ്ഞാറ് : സത്രം കാവ് പുഴ, കാരാകുറുശ്ശി ഗ്രാമപഞ്ചായത്ത് കടമ്പഴിപ്പുറം ഗ്രാമപഞ്ചായത്ത്
ഉൾപ്പെടുന്ന വില്ലേജുകൾ:
കരിമ്പ I കരിമ്പ II
പാലക്കയം (ഭാഗികം)
വാർഡുകൾ:18
അസംബ്ലി മണ്ഡലം : കോങ്ങാട്
പാർലിമെന്റ് മണ്ഡലം : പാലക്കാട്
ഭൂപ്രകൃതി:-
ചെറിയ കുന്നുകളും ചരിവുകളും,
കാർഷിക സമതലങ്ങൾ,
തെങ്ങിന്റെ തോട്ടങ്ങള് ,
നെൽവയലുകൾ,
ചിതറിക്കിടക്കുന്ന പാറക്കെട്ടുകള്