2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ ഒക്ടോബർ 31 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്..
പഠനമുറി പദ്ധതിയിലേക്ക് അപേക്ഷിക്കാം.

September 30, 2026

പഠനമുറി പദ്ധതിയിലേക്ക് അപേക്ഷിക്കാം.

പട്ടികജാതി വിഭാഗം വിദ്യാർഥികൾക്ക് പഠന മുറി നിർമ്മിക്കുന്നതിന് രണ്ട് ലക്ഷം രൂപ അനുവദിക്കുന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.

പ്രധാന മാനദണ്ഡങ്ങൾ:-
1) 5 മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥി ആയിരിക്കണം
2) കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം കവിയരുത്
3)ആയിരം ചതുരശ്ര അടിയിൽ താഴെയുള്ള വീടായിരിക്കണം
4)ജാതി , വരുമാന സർട്ടിഫിക്കറ്റുകൾ വീടിന്റെ ഓൺ ഷിപ്പ് & സ്ക്വയർഫീറ്റ് സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമാണ്.

അപേക്ഷ ഫോം അടുത്തുള്ള അക്ഷയ സെന്ററിൽ ലഭ്യമാണ്

ബ്ലോക്ക്/ മുൻസിപ്പാലിറ്റി /കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസുകളിൽ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2026 ഒക്ടോബർ 19 ആണ്.